2009, ഏപ്രിൽ 12, ഞായറാഴ്‌ച

അല്‍ഖോര്‍ മദ്രസ ആരഭിച്ചു


കോഴിക്കോട് കേന്ദ്രമായ സി ഐ ഇ ആര്‍ സിലബസ് അടിസ്ഥാനമാക്കിയുള്ള മദ്രസ അല്‍ഖോര്‍ നാഷണല്‍ നര്സരിയില്‍ ആരംഭിച്ചു. ഒന്നു മുതല്‍ ആറുവരെ ക്ലാസ്സുകള്‍ ആണ് ഇപ്പോള്‍ ആരംഭിക്കുന്നത്. എല്ലാ ശനിയാഴ്ചയും രാവിലെ എട്ടേ മുപ്പതു മുതല്‍ പന്ത്രണ്ടു വരെഴും എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം അഞ്ചു മുതല്‍ ഏഴ് വരെഴുമാണ് ക്ലാസുകള്‍ നടക്കുന്നത്. മദ്രസ പഠനത്തിന്‌ സൗകര്യം ലഭിക്കാതിരുന്ന മുതിര്ന്ന വിദ്യാര്തികല്കും പഠനം നടത്താന്‍ അവസരമുണ്ട് .
(ഫോട്ടോ : മദ്രസ ഉദ്ഘാടന പരിപാടിയില്‍ നിന്ന്)
കൂടുതല്‍ വിവരങ്ങല്കും പ്രവേശനത്തിനും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : Basheer 5853253 /Sathar 5896804 /Naseem 5803412

2009, ഏപ്രിൽ 6, തിങ്കളാഴ്‌ച

ഇസ്ലാഹി സെന്റര്‍ ഡോക്ടര്‍ ബിലാല്‍ ഫിലിപ്സിനു യാത്രയയപ്പ് നല്കുന്നു


ഖത്തറിലെ സേവനം അവസാനിപ്പിച്ച് പോകുന്ന ലോക പ്രശസ്ത പണ്ഡിതന്‍ ഡോക്ടര്‍ ബിലാല്‍ ഫിലിപ്സിനു ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും വിവിധ വിങ്ങുകളും യാത്രയയപ്പ് നല്കും. ഏതാനും വര്‍ഷങ്ങളായി ഖത്തര്‍ ഗസ്റ്റ് സെന്ററിന്റെ പ്രബോധകനായി അദ്ദേഹം ഖത്തറില്‍ പ്രവര്ത്തിച്ചു വരികയായിരുന്നു. ഇസ്ലാഹി സെന്ററുമായി സഹകരിച്ചു അദ്ദേഹം നിരവധി പരിപാടികള്‍ സന്ഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ ഏഴ് ചൊവ്വ മഗരിബ് നമസ്കാര ശേഷം ബിന്‍ മഹമൂദിലെഇസ്ലാഹി സെന്റര്‍ ഹാളിലാണ് പരിപാടി .