2009, ഫെബ്രുവരി 19, വ്യാഴാഴ്‌ച

ഇസ്ലാഹി സെന്റര്‍ ചാനല്‍ പ്രോഗ്രാം നാളെ മുതല്‍

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അവതരിപ്പിക്കുന്ന ചാനല്‍ പ്രോഗ്രാം ' നിലാവ്' നാളെ മുതല്‍ ജീവന്‍ ടി വിയില്‍ ഔപചാരികമായി ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഖത്തര്‍ സമയം ഉച്ചക്ക് രണ്ടു മണിക്കും ഇന്ത്യന്‍ സമയം വൈകീട്ട് നാളെ മുപ്പതിനുമാണ് പ്രക്ഷേപണം . സമകാലിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍ , ചര്ച്ച , അഭിമുഖം , പാദമുദ്രകള്‍ തുടങ്ങിയ പരിപാടികള്‍ പ്രോഗ്രാമില്‍ ഉണ്ടാകും.

2009, ഫെബ്രുവരി 17, ചൊവ്വാഴ്ച

ഐ എസ് എം സംസ്ഥാന സമ്മേളനം


ഐ എസ് എം സംസ്ഥാന സമ്മേളനം രണ്ടായിരത്തി പത്തു ജനുവരിയില്‍ തൃശൂരില്‍ നടക്കുന്നു. വാര്‍ത്ത‍ കാണുക.

2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റിനു പുതിയ കമ്മിറ്റി

ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റിനു പുതിയ കമ്മിറ്റി .
താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=5125202&BV_ID=@@@

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

ഖുര്‍ആന്‍ ലേണിംഗ് ക്ലാസുകള്‍

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ ഖുര്‍ആന്‍ ലേണിംഗ് ക്ലാസുകള്‍ നടന്നു വരുന്നു. ഏത് പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാര്കും വ്യവസ്ഥാപിതമായി ഖുറാനും ഹദീസും അറബി ഭാഷയും പഠിക്കുവാനുള്ള അവസരം ഈ ലേണിംഗ് ക്ലാസുകളില്‍ ലഭ്യമാണ്.

ബിന്‍ മഹ്മൂടിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്തും ദോഹയിലെ മറ്റെല്ലാ ഭാഗങ്ങളിലും പരിചയ സമ്പന്നരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ക്ലാസുകള്‍ നടക്കുന്നു. ഏത് വിഭാഗം ആളുകള്കും സൌകര്യപ്രദമായ വിവിധ സമയങ്ങളില്‍ നടക്കുന്ന ക്ലാസുകളില്‍ പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്ലാഹി സെന്റര്‍ ഓഫീസുമായോ 5033060 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

എം. ജി. എം മെംബെര്‍ഷിപ്‌

ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം.ജി.എം ഏരിയ എലക്ഷനുകളും മെംബെര്‍ഷിപ്‌ ചേര്‍ക്കലും നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 5221797 എന്ന നമ്പരില്‍ വിളിക്കുക.

ഇസ്ലാഹി സെന്റര്‍ മദ്രസ

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നോബിള്‍ സ്കൂളില്‍ നടന്നു വരുന്ന മദ്രസയില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകള്‍ പ്രവര്ത്തിക്കുന്നു. എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം നാല് മുതല്‍ ആറു വരെയും ശനിയാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ പന്ത്രണ്ടു വരെഴുമാണ് മദ്രസ പ്രവര്തികുന്നത്. കൂടാതെ ഖുര്‍ആന്‍പാരായണം , മനപാഠം എന്നിവക്കായി തിങ്കള്‍ വൈകുന്നേരം നാല് മുതല്‍ ആറു വരെ പ്രത്യേക ക്ലാസുമുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പ്രവര്‍ത്തി സമയങ്ങളില്‍ മദ്രസയില്‍ നേരിട്ടു ബന്ധപ്പെടുകയോ അല്ലെങ്കില്‍ ഇസ്ലാഹി സെന്റര്‍ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.

ഇസ്ലാഹി സെന്റര്‍ വിവിധ പള്ളികളില്‍ നടത്തുന്ന ഖുതുബ പരിഭാഷകള്‍

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅക്ക് ശേഷം മലയാളത്തില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളില്‍ ക്ലാസ്സ് നടക്കുന്നുണ്ട് .

ശാര കഹൃബയിലെ ഗാനം മസ്ജിദ് , ബിന്‍ മഹ്മൂടിലെ വലിയ പള്ളി, ഇസ്ലാഹി സെന്ററിന്സമീപമുള്ള പള്ളി, വക്ര , ഹിലാല്‍ , അല്‍ഖോര്‍ , ദുഖാന്‍, ബിന്‍ ഉമ്രാന്‍ , ടൊയോട്ട സിഗ്നലിനു സമീപമുള്ള പള്ളി, ഖര്തിയാത്, ബുഖാരി മസ്ജിദ്, ഇന്ദസ്ട്രിയല്ഏരിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ക്ലാസുകള്‍ നടക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 5651487എന്ന നമ്പരില്‍ ബന്ധപ്പെടുക.

ഇസ്ലാഹി സെന്റര്‍ ഉംറ യാത്ര

ഈ വര്ഷത്തെ ആദ്യ ഉംറ യാത്രകള്‍ മാര്‍ച്ച് പതിനെട്ടിനും ഇരുപത്തി അഞ്ചിനും പുറപ്പെടുന്നതാണെന്ന് ഇസ്ലാഹി സെന്റര്‍ ഹജ്ജ് ആന്‍ഡ് ഉംറ വിംഗ് അറിയിച്ചു. താല്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് കോപ്പി, ഫോട്ടോ എന്നിവ സഹിതം ബിന്‍ മഹമൂദിലെ ഇസ്ലാഹി സെന്റര്‍ ഓഫീസില്‍ പേരു രജിസ്ടര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 4358739/4416422എന്നി ഫോണ്‍ നമ്പരുകളില്‍ ഇസ്ലാഹി സെന്റര്‍ ഓഫീസിലോ , 5338432/ 5858774 എന്നി മൊബൈല് നംബരുകളിലോ ബന്ധപ്പെടെണ്ടതാണ്.