2009, ഫെബ്രുവരി 11, ബുധനാഴ്‌ച

ഖുര്‍ആന്‍ ലേണിംഗ് ക്ലാസുകള്‍

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ ഖുര്‍ആന്‍ ലേണിംഗ് ക്ലാസുകള്‍ നടന്നു വരുന്നു. ഏത് പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാര്കും വ്യവസ്ഥാപിതമായി ഖുറാനും ഹദീസും അറബി ഭാഷയും പഠിക്കുവാനുള്ള അവസരം ഈ ലേണിംഗ് ക്ലാസുകളില്‍ ലഭ്യമാണ്.

ബിന്‍ മഹ്മൂടിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്തും ദോഹയിലെ മറ്റെല്ലാ ഭാഗങ്ങളിലും പരിചയ സമ്പന്നരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ക്ലാസുകള്‍ നടക്കുന്നു. ഏത് വിഭാഗം ആളുകള്കും സൌകര്യപ്രദമായ വിവിധ സമയങ്ങളില്‍ നടക്കുന്ന ക്ലാസുകളില്‍ പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്ലാഹി സെന്റര്‍ ഓഫീസുമായോ 5033060 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ